മുന്തിരിച്ചാറിന്റെ ഗുണങ്ങള്‍; നിങ്ങളിലെ സൌന്ദര്യം വര്‍ദ്ധിപ്പിക്കും !

www.kalpakaspa.com


മുന്തിരി ഇഷ്ടമല്ലാത്ത ആളുകള്‍ ഉണ്ടാകുമോ? സാധ്യത കുറവാണ് അല്ലേ. മുന്തിരി ആരോഗ്യ സംരക്ഷണത്തിനും സൗന്ദര്യ വര്‍ദ്ധനവിനും അത്യുത്തമമാണ്. മുന്തിരിയില്‍ ധാരാളം റിസ്വെറാടോള്‍ അടങ്ങിയിട്ടുണ്ട്‌. ഇത് അല്‍ഷിമേഴ്‌സ്‌ പോലുള്ള രോഗങ്ങള്‍ ഭേദമാകാന്‍ സഹായിക്കും. ഇത് മാത്രമല്ല ഇനിയുമുണ്ട്  മുന്തിരിയുടെ ഗുണങ്ങള്‍. അവ എന്തൊക്കെയെന്ന് പരിശോധിക്കാം.

മുന്തിരി ജ്യൂസ്‌ കുടിക്കുന്നത്‌ പനി, ചുമ, ജലദോഷം മുതലായ രോഗങ്ങളെ ചെറുക്കാന്‍ സഹായിക്കും. ശരീരത്തിലെ കൊളസ്‌ട്രോളിന്റെയും യൂറിക്‌ ആസിഡിന്റെയും അളവ്‌ നിയന്ത്രിക്കാന്‍ മുന്തിരി നല്ലതാണ്. ഇതിലൂടെ ഹൃദയത്തിന്റെയും കിഡ്‌നികളുടെയും ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും. 
വിറ്റാമിനുകള്‍, പൊട്ടാസ്യം, കാല്‍സ്യം, അയണ്‍ മുതലായവ ഇതില്‍ അടങ്ങിയിട്ടുണ്ട്‌. അതിനാല്‍ ശരീരത്തിനും ചര്‍മ്മത്തിനും വളരെ നല്ലതാണ്‌. മുന്തിരി മുഖത്ത് പുരട്ടിയാല്‍ മുഖചര്‍മ്മം വൃത്തിയാക്കുകയും മുഖത്തിന്റെ ശോഭ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. 
മുന്തിരി ജ്യൂസില്‍ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്‌. ഇത്‌ ചര്‍മ്മത്തിലെ മാലിന്യങ്ങളെ നീക്കും. മുന്തിരി ജ്യൂസ് കഴിക്കുന്നതിലൂടെ സൂര്യപ്രകാശം ഏല്‍ക്കുമ്പോള്‍ ഉണ്ടാകുന്ന അസ്വസ്ഥതകള്‍ മാറികിട്ടും. കുടാതെ ഇത് രക്തം ശുദ്ധികരിക്കാന്‍ സഹായിക്കും. 

Comments

Popular posts from this blog

അറിയാമോ ? തേനില്‍ കുതിര്‍ത്ത ബദാം കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍ ?

About Ayurveda - “the complete knowledge for long life.”

Navarakizhi: Shashtika Shali Pinda Sweda Procedure, Benefits