അറിയാമോ ? തേനില്‍ കുതിര്‍ത്ത ബദാം കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍ ?

www.kalpakaspa.com

ആരോഗ്യഗുണങ്ങള്‍ ഒട്ടനവധിയുള്ള ഒരു ഭക്ഷണവസ്തുവാണ് ബദാം. പലതരം വൈറ്റമിനുകളും പോഷകങ്ങളുമെല്ലാം അടങ്ങിയ ഇത് നല്ല കൊളസ്‌ട്രോളിന്റെ ഉറവിടം കൂടിയാണ്. തടി കുറയ്ക്കാനും വയര്‍ കുറയ്ക്കാനുമെല്ലാം ബദാം സഹായകമാണെന്നെന്നതാണ് ഒരു പ്രധാന വസ്തുത. ബദാം തേനില്‍ കുതിര്‍ത്തും പാലില്‍ കുതിര്‍ത്തും വെള്ളത്തില്‍ കുതിര്‍ത്തുമെല്ലാം ഉപയോഗിയ്ക്കാം. തേനില്‍ കുതിര്‍ത്ത ബദാം കഴിയ്ക്കുന്നതു കൊണ്ടുള്ള ഗുണങ്ങളെന്തെല്ലാമാണെന്ന് നോക്കാം... 


തടിയും വയറും കുറയാനുള്ള മികച്ചൊരു വഴിയാണ് തേനില്‍ കുതിര്‍ത്ത ബദാം. തേന്‍ സ്വാഭാവികമായും തടി കുറയ്ക്കാന്‍ സഹായിക്കും. ബദാമുമായി ചേരുമ്പോള്‍ അതിന്റെ ഗുണങ്ങള്‍ ഇരട്ടിയാകുകയും ചെയ്യും. ശരീരത്തിന് പ്രതിരോധശേഷി നല്‍കാനുള്ള പ്രധാനപ്പെട്ടൊരു വഴികൂടിയാണിത്. അതോടൊപ്പം ഹൃദയത്തെ ആരോഗ്യകരമായി നിലനിര്‍ത്താനും ഇതിന് സാധിക്കും. ഇതില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം, കാല്‍സ്യം, സിങ്ക്, അയേണ്‍ തുടങ്ങിയവയെല്ലാം ഹൃദയത്തിന് ഉത്തമമാണ്.
തേനില്‍ കുതിര്‍ത്ത ബദാമില്‍ ധാരാളം ഫ്‌ളേവനോയ്ഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് പ്രോസ്‌റ്റേറ്റ്, സ്തനാര്‍ബുദങ്ങള്‍ എന്നിവ തടയാനുള്ള നല്ലൊരു വഴിയുമാണ്. തേനില്‍ കുതിര്‍ത്ത ബാദാം ഫോളിക് ആസിഡിന്റെ ഉറവിടം കൂടിയാണ്. ഇത് ഗര്‍ഭകാലത്ത് ഏറെ ഗുണം ചെയ്യുകയും ചെയ്യും. ആരോഗ്യത്തിനു മാത്രമല്ല, ചര്‍മത്തിനും മുടിയ്ക്കുമെല്ലാം തേനില്‍ കുതിര്‍ന്ന ബദാം ഫലപ്രധമാണ്. ഇവ ചര്‍മത്തിന്റെ വരണ്ട സ്വാഭാവം നീക്കുകയും ചര്‍മത്തിന് ചെറുപ്പം നല്‍കുകയും ചെയ്യും. മുടിയുടെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും അത്യുത്തമമായ ഒന്നുകൂടിയാണ് ഇത്.

Comments

Popular posts from this blog

Navarakizhi: Shashtika Shali Pinda Sweda Procedure, Benefits

How To Use Aloe Vera

About Ayurveda - “the complete knowledge for long life.”